പയ്യമ്പള്ളി: 45 അടി നീളത്തിലും, 15 അടി വീതിയിലും പുല്‍ക്കൂടൊരുക്കി ശ്രദ്ധേയമായി പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഫെറോന ചര്‍ച്ച്. ക്രിസ്തു വിന്റെ ജനനം മുതലുള്ള വിവിധ ഘട്ടങ്ങള്‍, പുരാതന കാര്‍ഷിക സംസ്കാരം ഇവയെല്ലാമാണ് മനോഹരമായ പുല്ക്കൂടില് ഒരുക്കിയിരിക്കുന്നത്.മംഗള വാര്‍ത്ത, ജോസഫിന്റെ ദര്‍ശനം, ഫെറാ ദോസിന്റെ കൊട്ടാരം, ജോസഫിന്റെ പണിശാല, ജ്ഞാനികളുടെ ദര്‍ശനം തുടങ്ങി യേശുവിന്റെ ജനനം മുതലുള്ള വിവിധ ഘട്ടങ്ങളാണ് തന്മയത്തത്തോടെ ഇവിടെ പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. കൂടാതെ പ്രാചീന കാല കാര്‍ഷിക സംസ്കൃതിയുടെ പ്രതീകങ്ങളായ ചക്ക്, ഒക്കല്‍ കളം, ത്ളാവ്, ഈര്ച്ചവാള്, വയല്‍, പഴയ കാലഘട്ടത്തിലെ കിണര്‍, കപ്പി, മലഞ്ചെരുവ്, നീര്‍ച്ചോലകള്‍, വന്യമൃഗങ്ങള്‍, ഏറുമാടം, പാലങ്ങള്‍. തോട് എന്നിവയെല്ലാമാണ് വളരെ മനോഹരമായ രീതീയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ടി.പി പീറ്ററിന്റെ നേതൃത്വത്തില്‍ കുട്ടായി, സാബു, ജോയ്, ഷിജു, ബിജു, ബെന്നി ,, ടോമി, സന്തോഷ് എന്നിവര്‍ ചേര്‍ന്ന് 15 ദിവസം രാപ്പകലില്ലാതെ അധ്വാനിച്ചാണ് പുല്‍ക്കൂട് പൂര്‍ത്തീകരിച്ചത്. പള്ളി വികാരി സുനില്‍ വട്ട കുന്നേല്‍, അസി. വികാരി ലൈജു മുകുന്തറയില്, പള്ളി കമ്മിറ്റി ഭാരവാഹികള്‍ എന്നിവരും നേതൃത്വം നൽകി.
ഭീമന് പുല്‍ക്കൂടൊരുക്കി പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളി
