മാനന്തവാടി: ടീം ജ്യോതിർഗമയയുടെ നേതൃത്വത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് രക്തബാങ്കിൽ സന്നദ്ധ രക്തദാതാക്കൾ ക്രിസ്മസ് ആഘോഷിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. അമൽ കുര്യൻ അധ്യക്ഷത വഹിച്ചു. ജീവജ്യോതി ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ, ഡയറക്ടർ ഷെപ്പേർഡ് മടത്തിപ്പറമ്പിൽ, ഡബ്ലുഎംഒ ബാഫഖി ഫോം മാനേജർ മമ്മു അഞ്ചുകുന്ന്, ഉസ്മാൻ തരുവണ, സന്നദ്ധ രക്തദാന പ്രവർത്തകരായ സി.ഡി. ബിജു, ജെറീഷ് മൂടമ്പത്ത്, റയിസ് അത്തോളി, ബിജൊ കമ്മന, ജി. എൽദൊ, ജാഫർ തമ്മട്ടാൻ, നൗഷാദ് കൊണിയൻ മുക്ക്, അൻഷിഫ് തരുവണ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എ. അസ്മത്ത് എന്നിവർ പ്രസംഗിച്ചു. രക്തദാനവും കേക്ക് മുറിക്കലും നടത്തി.
സന്നദ്ധ രക്തദാതാക്കൾ ക്രിസ്മസ് ആഘോഷിച്ചു
