മിഷന്‍ ഡയറക്ടര്‍ വയനാട് സന്ദര്‍ശിച്ചു

കൽപ്പറ്റ : എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ഐ.എ.എസ് വയനാട്ടിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി എന്നിവര്‍ അനുഗമിച്ചു. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലാണ് (ഡിഇഐസി) മിഷന്‍ ഡയറക്ടര്‍ ആദ്യമെത്തിയത്. തുടര്‍ന്ന് രാജ്യത്തെ തന്നെ മികച്ച ആതുരാലയമെന്ന ഖ്യാതിയുള്ള നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അടുത്ത ദിവസം രാവിലെ മനുഷ്യ-വന്യമൃഗ സംഘര്‍ഷം രൂക്ഷമായ തിരുനെല്ലി മേഖലയിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. പിന്നീട് മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളജിലെത്തി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എന്‍എച്ച്എം ജില്ലാ ഓഫിസില്‍ പ്രോഗ്രാം ഓഫിസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കെഎംഎസ് സിഎല്‍ കൂടി സന്ദര്‍ശിച്ച ശേഷമാണ് സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *