കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

അമ്പലവയൽ: ഇടയ്ക്കൽ പൊന്മുടികോട്ട മലയുടെ മുകളിൽ നിന്ന് 100 അടി താഴ്ചയോളമുള്ള കൊക്കയിലേക്ക് അബദ്ധത്തിൽ വീണ യുവാവിനെ ബത്തേരി അഗ്നിരക്ഷ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.ആണ്ടൂർ അമ്പലക്കുന്ന് സ്വദേശി ആണ് പുലർച്ചെ 1.30 മാണിയോടെ കൊക്കയിലേക്ക് വീണത്. ബത്തേരി അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേന റോപ്പ് ഹാർനെസ് , സ്‌ട്രെച്ചർ എന്നിവയുടെ സഹായത്തോടെ മലയുടെ അടിയിൽ എത്തി തിരച്ചിൽ നടത്തി 2.30 മണിയോടെ ആളെ കണ്ടെത്തുകയും കൊക്കയുടെ മുകളിലേക്കു എത്തിച്ചു ബത്തേരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുഅസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ വി ഷാജി,എം കെ സത്യപാലൻ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ എം വി ഷാജി, മാർട്ടിൻ പി ജെ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സിജു കെ എ, സെന്തിൽ കെ സി, സതീഷ് എ ബി , അനുറാം പി ഡി , ഹോം ഗാ ർഡുമാരായ ഫിലിപ്പ്, ഷാജൻ, രാരിച്ചൻ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *