ഒന്നിനു വൈകുന്നേരം ആറിന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടന സമ്മേളനത്തില്‍ എംഎല്‍എമാരായ ഒ.ആര്. കേളു, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ഐ.എം. വിജയന്, കിഷോര്‍കുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ദിവസവും സായാഹ്നത്തില്‍ സാംസ്കാരിക പരിപാടികള്‍ ഉണ്ടാകും. ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകള്‍ക്കുവേണ്ടി കേരള പോലീസ്, ബിപിസിഎല്‍, കെഎസ്ഇബി ഉള്‍പ്പെടെ ടീമുകളിലെ ദേശീയ, സംസ്ഥാന, ഡിപ്പാര്‍ട്ട്മെന്റ് താരങ്ങള്‍ അണിനിരക്കും. സംസ്ഥാന സീനിയര്‍ പുരുഷ, വനിത വോളിബോള്‍ ടീമുകളെ ചാമ്പ്യന്‍ഷിപ്പില്‍നിന്നു തെരഞ്ഞെടുക്കും. ജേതാക്കള്‍ക്ക് റിമാല്‍ ഗ്രൂപ്പ് ട്രോഫിയും രാജേഷ് മണ്ണാപറമ്പില്‍ ട്രോഫിയും സമ്മാനിക്കും.
