അമ്പലവയൽ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ അമ്പലവയൽ സെൻ്റ് മാർട്ടിൻ പള്ളി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സീത വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി സുധി, ജെസ്സി ജോർജ്, ഷീജ ബാബു, ഗ്ലാഡിസ് സ്ക്കറിയ, എ എസ് വിജയ, എം യു ജോർജ്, വി വി രാജൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ് നന്ദിയും പറഞ്ഞു.
അമ്പലവയൽ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
