നെന്‍മേനിയില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി

 

സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി പഞ്ചായത്ത് ആശാകിരണം എന്ന പേരില്‍ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. വീടുകളിലെത്തി ആളുകളില്‍നിന്നു ചോദ്യാവലി പൂരിപ്പിച്ചുവാങ്ങി പരിശോധിച്ച് തെരഞ്ഞെടുത്ത 300 പേരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിച്ചത്. ആറ് വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജയ മുരളി, സുജാത ഹരിദാസ്, മെമ്പര്‍മാരായ ഷാജി കോട്ടയില്‍, ദീപ ബാബു, ജയലളിത, കെ.വി. കൃഷ്ണന്‍കുട്ടി, വിനോദിനി രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.രമ്യ കൃഷ്ണന്‍, ഡോ.ജോബ് ആന്റണി, എച്ച്‌ഐ റോളി കുഞ്ഞാപ്പി, ജെഎച്ച്‌ഐമാരായ എം.വി. ബാബു, കെ. മുത്തു, ബജിത്കുമാര്‍, കെ.രജീഷ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തില്‍ നിലവില്‍ 179 കാന്‍സര്‍ രോഗികളാണുള്ളത്. രോഗബാധിതരെ തുടക്കത്തിലേ കണ്ടെത്തി ആവശ്യമായ ചികിത്സയ്ക്ക് സാഹചര്യമൊരുക്കുകയാണ് ക്യാമ്പ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രോഗ നിര്‍ണയത്തിന് ആവശ്യമായ ടെസ്റ്റുകള്‍ക്കുള്ള തുക പഞ്ചായത്ത് വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *