കാലാവസ്ഥാവ്യതിയാനം: എസ്‌കോണ്‍ ശില്‍പ്പശാല സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍

കല്‍പ്പറ്റ: കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളില്‍നിന്നു രക്ഷപ്പെടാന്‍ ഉതകുംവിധം ജനങ്ങളെ ശക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇക്കോളജിക്കല്‍ സെക്യൂരിറ്റി ആന്‍ഡ് ക്ലൈമറ്റ് ഓര്‍ഗനൈസേഷന്‍ നെറ്റ് (എസ്‌കോണ്‍) സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ കല്‍പ്പറ്റയില്‍ ശില്‍പ്പശാല നടത്തും. ചെയര്‍മാന്‍ എസ്.എ. റഹീം, നാഷണല്‍ ഡയറക്ടര്‍ പി.ടി. ജോണ്‍, കോ ഓര്‍ഡിനേറ്റര്‍ ഷാജി തുണ്ടത്തില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
എല്ലാ വിഭാഗം ജനങ്ങളിലും പരിസ്ഥിതി അവബോധം ഉണ്ടാകണം. ഇതിനുള്ള കര്‍മ പദ്ധതികള്‍
ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും. മേപ്പാടി പുഞ്ചിരിമട്ടത്ത് മലമുകളില്‍ ഉരുള്‍പൊട്ടി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നതാണ്. മതിയായ പരിസ്ഥിതി അവബോധം ജനങ്ങളില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഉരുള്‍പൊട്ടല്‍ ഇത്തരത്തില്‍ കെടുതികള്‍ക്ക് കാരണമാകുമായിരുന്നില്ല. സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ പ്രസ്ഥാനങ്ങളും ആദിവാസി-തൊഴിലാളി-കര്‍ഷക സംഘടനകളും പാരിസ്ഥിതിക അവബോധം ഉള്ളവരാകാന്‍ പ്രയത്‌നിക്കണം.
പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ കഴിയാത്തതിന് ഉദ്യോഗസ്ഥതലത്തിലെ തടസങ്ങള്‍ പലപ്പോഴും കാരണമാണ്. വയനാട്, നീലഗിരി, കുടക് ജില്ലകളില്‍ പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ ഉതകുന്ന പദ്ധതി 2019ല്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനം മൂലം പദ്ധതി പ്രാവര്‍ത്തികമായില്ല. ജനങ്ങളെ പരിസ്ഥിതി ബോധമുള്ളവരായി മാറ്റാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെടുന്നതു തടയാനും നിരുത്സാഹപ്പെടുത്താനുമാണ് ഉദ്യോഗസ്ഥരില്‍ പലരും ശ്രമിക്കുന്നത്. ഈ അവസ്ഥ മാറണം. അതിജീവിക്കാന്‍ കഴിയുന്നതാണ് എല്ലാത്തരം പാരിസ്ഥിതിക പ്രതിസന്ധികളെന്നും എസ്‌കോണ്‍ ഭാരവാഹികള്‍ പറഞ്ഞു.
➖➖➖➖➖➖➖➖➖➖
*വീ ന്യൂസർ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക..*
👇
https://chat.whatsapp.com/EUcV2xyoftr4BE4wCcMSgD
👇
https://chat.whatsapp.com/Jf3M23NMpWpEaoQiLqVGX6

*വീ ന്യൂസർ ഫേസ്ബുക്ക് പേജിൽ അംഗങ്ങളാവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.*
👇
https://www.facebook.com/News-Events-Turin-106172835001665/

👇
https://chat.whatsapp.com/Jf3M23NMpWpEaoQiLqVGX6

*വീ ന്യൂസർ ഫേസ്ബുക്ക് പേജിൽ അംഗങ്ങളാവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.*
👇
https://www.facebook.com/News-Events-Turin-106172835001665/

Leave a Reply

Your email address will not be published. Required fields are marked *