കൽപ്പറ്റ: മുട്ടിൽ പരിയാരം ഗവ. ഹൈസ്കൂളിന്റെ തൊണ്ണൂറ്റിയേഴാം വാർഷികം ആഘോഷിച്ചു. 1927- ൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരത്തോടെ തുടങ്ങിയ സ്കൂൾ 1957-ൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി അപ്പർപ്രൈമറി വിദ്യാലയമാക്കി. ഇപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകളിലായി അഞ്ഞുറോളം കുട്ടികൾ പഠിക്കുന്നുണ്ട്. സാംസ്കാരിക സമ്മേളനം, കലാസന്ധ്യ എന്നിവ നടത്തി. ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഷ്‍റഫ് വാഴയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷാബി, മുട്ടിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ.ആലി, സന്തോഷ് കുമാർ, പി.ടി.എ വൈസ് പ്രസിഡൻ്റ് യൂനസ് മാറായി തുടങ്ങിയവർ സംസാരിച്ചു. എച്ച്.എം. ഭാസ്കരൻ എം. സ്വാഗതവും കെ.സി. സലാം നന്ദിയും പറഞ്ഞു.ഗായിക അനു സൊനാര സലാം മുഖ്യാതിഥിയായിരുന്നു
പരിയാരം ഗവ. ഹൈസ്കൂൾ വാർഷിക ആഘോഷം നടത്തി
