തെരുവുനായ്ശല്യം പരിഹരിക്കണം: വ്യാപാരി ഏകോപന സമിതി.

പുല്‍പ്പള്ളി: ടൗണിലെ തെരുവുനായ്ശല്യത്തിനു അടിയന്തര പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണും പരിസരങ്ങളും തെരുവുനായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കയാണ്.
ബസ് സ്റ്റാന്‍ഡിലും പോലീസ് സ്റ്റേഷന്‍ റോഡിലും അനശ്വര ജംഗ്ഷനിലും താഴെയങ്ങാടിയിലും രാപകല്‍ വ്യത്യാസമില്ലാതെയാണ് നായ്ക്കല്‍ അലഞ്ഞുതിരിയുന്നത്. വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും ഇരുചക്ര വാഹന, കാല്‍നട യാത്രക്കാര്‍ക്കും ഇവ ഭീഷണിയായി. കടിപിടികൂടുന്ന തെരവുനായ്ക്കള്‍ പീടികയ്ക്കു അകത്തുവരെ കയറുന്ന സ്ഥിതിയാണ്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നില്ലെങ്കില്‍ ശക്തമായ സമരത്തിന് വ്യാപാരികള്‍ നിര്‍ബന്ധിതരാകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. കെ.എസ്. അജിമോന്‍, എം.കെ. ബേബി, ജോസ് കുന്നത്ത്, കെ. ജോസഫ്, പി.സി. ടോമി, ഇ.കെ. മുഹമ്മദ്, പി.എ. ഷാജിമോന്‍, കെ.വി. റഫീഖ്, സി.കെ. ബാബു, വേണുഗോപാല്‍, ബാബു രാജേഷ്, ഹംസ, പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *