പുല്‍പ്പള്ളി: പുഞ്ചരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ റോട്ടറി പെപ്പര്‍ ടൗണ്‍ ക്ലബ് സെക്രട്ടറി സനില്‍ സദാനന്ദനും ആന്‍ ജിജി സനലും ഡല്‍ഹിയിലേക്കു നടത്തുന്ന പ്രകൃതി സംരക്ഷണ ബോധവത്കരണ യാത്ര സബ് ഇന്‍സ്‌പെക്ടര്‍ പി.ഡി. റോയിച്ചന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഫ്ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. മനുപ്രസാദ്, ഇന്ദിര സുകുമാരന്‍, ആര്‍. ബിജു ശ്രീധര്‍, ശ്രീകല, ഷിനോജ്, ദീപ ഷാജി, മനോജ്, സന്തോഷ്, ജോബിഷ്, ജോണ്‍സണ്‍, ആല്‍വിന്‍, സാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രകൃതി സംരക്ഷണ ബോധവത്കരണ യാത്ര തുടങ്ങി
