കൽപ്പറ്റ :- മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ തോട്ടം തൊഴിലാളികൾക്ക് ഹാരിസൺ മലയാളം ലിമിറ്റഡ് ധന സഹായം നൽകി. ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതമാണ് കൈമാറിയത്. തോട്ടം തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. എച്ച് എം എൽ ഉദ്യോഗസ്ഥരും, വിവിധ ട്രേഡ് യൂണിയൻ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
മുണ്ടക്കൈ-ചൂരൽമല ദുരന്തം: ധന സഹായം കൈമാറി
