മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിത പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഹൗസ് ഫുൾ സിനിമാ ടാക്കീസ് ജില്ലാ കമ്മിറ്റി

മേപ്പാടി: യുടെ നേതൃത്വത്തിൽ മുണ്ടക്കൈ , ചൂരൽമല ദുരിത ബാധിത പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. സംഘടനയിലെ 20 പ്രവർത്തകർ സേവന പ്രവൃത്തിയിൽ ഏർപ്പെട്ടു. മന്ത്രിമാരായ ഒ.ആർ.കേളു, എ.കെ.ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. കൺവീനർ മാരാർ മംഗലത്ത്, ട്രഷറർ കെ. എസ് കിഷോർ ചീരാൽ, ഏക്സി: അംഗങ്ങളായ കെ.ഗിരീഷ് കടവത്ത്, സുലോചന രാമകൃഷ്ണൻ, ബ്ലെസി ബാബു, എ.നാഗരാജ്, ബി.തേദ്ദവുമ്പ്, ടി.കെ. ഷൗക്കത്ത് അരപ്പറ്റ, രാധാകൃഷ്ണൻ, ആർ. രമേശ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി ചാക്ക് കണക്കിന് മാലിന്യങ്ങളാണ് പ്രദേശത്ത് നിന്നു ജില്ല ഭരണകൂടത്തിൻ്റെ സഹകരണത്തോടെ ശേഖരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *