കുടുംബശ്രീകളെ ക്വാറി നടത്തിപ്പ് ഏൽപിക്കണമെന്ന് പ്രചരിപ്പിക്കുന്നത് സ്ഥാപിത താൽപര്യക്കാർ: സിപിഐ (എം എൽ)

കൽപറ്റ: ഗാഡ്ഗിൽ നിർദേശമെന്ന രീതിയിൽ കുടുംബശ്രീകളെ ക്വാറി നടത്തിപ്പ് ഏൽപിക്കണമെന്ന് പ്രചരിപ്പിക്കുന്നത് ക്വാറികളുടെ അതിപ്രസരത്തിനും സ്ഥാപിത താൽപര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങളുമാണന്ന് സിപിഐ (എം എൽ) ആരാപിച്ചു.
മുണ്ടക്കൈ ദുരന്തത്തിനിരയായവരുടെ കണ്ണീരുണങ്ങും മുമ്പ്, മനുഷ്യരെ പൂർണമായും കണ്ടു കിട്ടാനുള്ള സാവകാശം പോലുമില്ലാതെ അതിവേഗ പരിസ്ഥിതി ആഘാത പഠനം തങ്ങളുടെ ഇംഗിതത്തി നനുസരിച്ച് റിപ്പോർട്ട് നൽകുന്നവരെ കൊണ്ട് ചെയ്യിച്ചും, വയനാട് – മലപ്പുറം – കോഴിക്കോട് ജില്ലകളിലെ മലയോര ജനതയെ കുരുതി കൊടുക്കുന്ന തുരങ്ക പാതയുമായി മുന്നോട്ട് എന്ന് പ്രഖ്യാപിച്ചും സർക്കാർ ദുരന്തങ്ങളിൽ നിന്നും പാഠം പടിക്കില്ലെന്ന് വ്യക്തമാക്കുന്നു. മാധവ ഗാഡ്ഗിൽ മുന്നോട്ടു വയ്ക്കുന്ന നിർദേശമെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന ക്വാറികളുടെ ഖനനം കുടുംബ സ്ത്രീകളേയും മറ്റ് ഇതര കൂട്ടായ്മകളേയും ഏൽപ്പിക്കണമെന്ന സർക്കാർ താൽപര്യത്തെ തുറന്നെതിർക്കേണ്ടതുണ്ട്. ഇത് ക്വാറികളുടെ അതിപ്രസരത്തിനും പഞ്ചായത്തുകളുടേയും ഗ്രാമസഭകളുടേയും മുഖ്യ അജണ്ടയായി കല്ല് കാണുന്നിടത്തൊക്കെ ക്വാറി തുടങ്ങണമെന്നതുമായി മാറും, ജനകീയാസൂത്രണത്തിലൂടെ പ്രാദേശിക തലത്തിലേക്ക് അഴിമതിയും കൃമക്കേടും വ്യാപിപ്പിച്ചതു പോലെ, പ്രതിരോധങ്ങളില്ലാതെ, പരിസ്ഥിതി സംരക്ഷണമില്ലാതെ ക്വാറികളുടെ അതിപ്രസരണത്തിന് ഇടയാക്കുന്ന നിർദേശങ്ങളിൽ നിന്ന് ഗാഡ്ഗിലും ഭവിഷ്യത്ത് തിരിച്ചറിയാൻ സർക്കാരും തയ്യാറാകണമെന്ന് സി പി ഐ (എം എൽ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്വാറികളുടെ പ്രവർത്തനം പാരിസ്ഥിതിക ആഘാത പഠനം നടത്തിയും നിശ്ചിത പ്രദേശത്ത് നിശ്ചിത അളവിൽ നിശ്ചിത കാലത്തേക്ക് എന്നും നിശ്ചിത അളവിന് വിലക്ക് ഉപഭോക്താവിന് ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തി കൊള്ളക്ക് സർക്കാർ അറുതി വരുത്തണമെന്നും ആവശ്യപ്പെട്ടു. അസിസ്റ്റൻ്റ് സെക്രട്ടറി സാം.പി. മാത്യു അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *