ട്യൂട്ടര്‍ നിയമനം.
വയനാട് ഗവ നഴ്സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍/സ്വാശ്രയ നഴ്സിങ് കോളേജില്‍ നിന്നുള്ള എം.എസ്.സി നഴ്സിങ്് യോഗ്യതയും കെ.എന്‍.എം.സി രജിസ്ട്രേഷനുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 22 ന് രാവിലെ 11 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04935 299424
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണിയാമ്പറ്റ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ജനറല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. സൈക്കോളജി, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും യുജിസി നെറ്റും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9846717461
