നിർത്തിവെച്ച ആശ്രയകിറ്റ് വിതരണം ഉടൻ പുനരാരംഭിക്കണം: എസ്ഡിപിഐ

മാനന്തവാടി:മാനന്തവാടി നഗരസഭയിൽ നിന്ന് അതിദരിദ്രർക്കും രോഗികൾക്കുമെല്ലാം മാസത്തിൽ നൽകി വന്നിരുന്ന ആശ്രയ കിറ്റിന്റെ വിതരണം ഉടൻ പുനരാംരംഭിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.

ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് നിരവധി ജനറൽ കുടുംബങ്ങൾക്ക് ആശ്വാസമായിരുന്ന ആശ്രയ കിറ്റിന്റെ വിതരണം നിർത്തി വെച്ചത്. ഇത് മൂലം നിരവധി കുടുംബങ്ങൾ പ്രയാസത്തിലാണ്.

അതിനാൽ ഉടൻ തന്നെ നഗരസഭാ അധികൃതർ ഇതിന് ഫണ്ട്‌ വകയിരുത്തി ആശ്രയ കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ ‘പഞ്ചാരക്കൊല്ലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈർ. കാലിദ് തഴെങ്ങാടി. നാസർ ചിറക്കര സൈദ് ചിറക്കര എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *