കൽപ്പറ്റ: ‘കൈകോർക്കാം വയനാടിനായി’ മുണ്ടക്കൈ, ചൂരൽമല പുഞ്ചിരി വട്ടം, ദുരന്തത്തിനിരയായ വരെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീക്ക് ബാങ്ക് പ്രസിഡണ്ട് പി. സന്തോഷ് ചെക്ക് കൈമാറി. വൈസ് പ്രസിഡണ്ട് യു.വി ബിജു, സെക്രട്ടറി രാജു മാത്യു, ബോർഡ് മെമ്പർ ജെയിംസ് ഐപ്പ്, ജീവനക്കാരനായ സി. എം. സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.
നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി
