അതിജീവനത്തിൻ്റെ കലോത്സവമായി മഞ്ജീരം 2K24

കാട്ടിക്കുളം: അതിജീവനകാലഘട്ടത്തിലെ കവിതാ പാഠങ്ങളുമായി കാട്ടിക്കുളത്തിൻ്റെ കലോത്സവം മഞ്ജീരം 2K24 ൻ്റെ ഉദ്ഘാടനം കവിയും അധ്യാപകനും പു.ക.സ. വയനാട് ജില്ലാ പ്രസിഡണ്ടുമായ ശ്രീ.മുസ്തഫ ദ്വാരക നിർവഹിച്ചു.
ആഗസ്റ്റ് 22, 23 തീയതികളിൽ നടക്കുന്ന കലോത്സവത്തിൻ്റെ ആദ്യദിന ഇനങ്ങളിലെല്ലാം അതിജീവനപ്രമേയം നിറഞ്ഞു നിന്നിരുന്നു. കലോത്സവത്തിന് മഞ്ജീരം എന്ന പേര് നിർദേശിച്ച ഇഷ മെഹറിൻ എന്ന ആറാം ക്ലാസ് വിദ്യാർഥിനിക്കുള്ള സമ്മാനദാനം, ലോഗോ പ്രകാശനം എന്നീ ചടങ്ങുകളും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് കെ സിജിത്ത്, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി നൂപ, പ്രിൻസിപ്പാൾ കെ എ സാബു, ഹെഡ്മാസ്റ്റർ വിനീഷ് പി, സീനിയർ അധ്യാപിക ശ്രീമതി രശ്മി വി എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *