മാനന്തവാടി: തൃശ്ശിലേരി ക്ഷീരോല്പാദക സഹകരണ സംഘത്തിലേക്ക് വ്യാഴാഴ്ച നടന്ന തിരെഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ക്ഷീര കര്‍ഷക സഹകരണ മുന്നണിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യ ക്ഷീര കര്‍ഷക മുന്നണി ഭരണം നിലനിര്‍ത്തി. വി.വി.രാമകൃഷ്ണന്, ബിജു മാത്യു, എം.ജെ.ജിജി, കെ. പ്രവീണ്‍ കുമാര്‍, പി.ജെ.ലിസി, മിനി ആന്റോ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മലക്കാരി വരിനിലം, സി.ജെ. സിമി, അമല്‍ജിത്ത് എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡണ്ടായി വിവി രാമകൃഷ്ണനെ യും. വൈസ് പ്രസിഡണ്ടായി ലിസി പിജെ യേയും തെരെഞ്ഞെടുത്തു.
അനുമോദന യോഗത്തില്മണ്ഡലം പ്രസിഡണ്ട് സതീശന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ എം നിശാന്ത് ഉദ്ഘാടനം ചെയ്തു.റഷീദ് തൃശ്ശിലേരി, കെ.വി ഷിനോജ്.ഷാജി ഫിലിപ്പ്, പി.എല്‍.ബാവ, ബിജു ഫിലിപ്പ്, ശരത്ത് അണമല എന്നിവര്‍ സംസാരിച്ചു
തൃശ്ശിലേരി ക്ഷീരസംഘം കോണ്‍ഗ്രസ് നിലനിര്‍ത്തി
