വെള്ളമുണ്ട: വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിൽ പിടിഎ ജനറൽ ബോഡി യോഗവും സിൽവർ ജൂബിലി ലോഗോ പ്രകാശനവും 2023-24 ബാച്ച് വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഇബ്രാഹിം മണിമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്എംസി കൺവീനർ സി കെ മായൻ ഉദ്ഘാടനം ചെയ്‌തു. ലോഗോ പ്രകാശനം മായൻ മണിമ നിർവഹിച്ചു. ലോഗോ ഡിസൈൻ മത്സര വിജയി നിസാർ അഹമ്മദിനും മറ്റ് മത്സര വിജയികൾക്കും അക്കാദമിക് കൺവീനർ എം അബ്ദുൾ അസീസ് മാസ്റ്റർ ഉപഹാരം നൽകി.
പ്രിൻസിപ്പൽ ഡോ.ലത എൻ പി സ്വാഗതം പറഞ്ഞു. പത്താം തരം വിദ്യാർത്ഥികൾക്കുള്ള മെമന്റോ വിതരണം ബാവ മാസ്റ്റർ, കെ മമ്മൂട്ടി, റജീന റാഫി, പി കെ മൊയ്‌തു എന്നിവർ നിർവ്വഹിച്ചു.വൈസ് പ്രിൻസിപ്പൽ എം ശശി പി ടി എ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ പി ടി എ കമ്മിറ്റി ഭാരവാഹികളായ് ഇബ്രാഹിം സിഎച്ച് പ്രസിഡന്റ്റ്) റജീന റാഫി (വൈസ് പ്രസിഡൻ്റ് ) എന്നിവരെയും തെരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി ഷിജി പി കെ നന്ദിയും പറഞ്ഞു.
