വടുവഞ്ചാൽ: ഓരോ കുട്ടിയും ഒരു തൊഴിൽ നൈപുണ്യമെങ്കിലും നേടിയിരിക്കണം എന്ന ഉദ്ദേശത്തോടെ വടുവഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു. തൊഴിൽ പരിശീലനത്തിന് കോഴിക്കോട് ജില്ലയിലെ പെരിങ്ങളം സ്കൂൾ എൻഎസ്എസ് യൂണിറ്റ് നേതൃത്വം നൽകി. പരിങ്ങളം സ്കൂളിലെ പ്രോഗ്രാം ഓഫീസർ സുജിത്ത് സി.എസ്,മുൻ പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വോളണ്ടിയർ ലീഡർമാരായ നിയ പി.പി, മുഹമ്മദ് നസിൽ.എ, വോളണ്ടിയർമാരായ അക്ഷയ് കെ.ടി, അദ്വൈത് എൻ, തീർത്ഥ പി എന്നിവരടങ്ങിയ ടീമാണ് പരിശീലന ക്ലാസ് നയിച്ചത്. ഈ വർഷം വടുവഞ്ചാൽ സ്‌കൂൾ എൻഎസ്എസ്യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് ഫണ്ട് സ്വരൂപിക്കാനും, വയനാട് ജില്ലയിലെ താൽപ്പര്യമുള്ള എല്ലാ സ്‌കൂളുകൾക്കും, കുടുംബശ്രീ യൂണിറ്റുകൾക്കും എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നൽകാനും ഇവർക്കാവും.
എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു
