തൊഴില്‍ മേള: ഇസാഫ് ബാങ്ക് ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരിതബാധിതരിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ജില്ലാ ഭരണകൂടവും കുടുംബശ്രീയും സംയുക്തമായി ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരില്‍ മേപ്പാടി കാപ്പംകൊല്ലിയില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ ബാങ്ക് പങ്കെടുത്തു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനു ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു.
വരുംദിവസങ്ങളില്‍ ദുരിന്തബാധിത മേഖലയില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുമെന്ന്
റവന്യു മന്ത്രി കെ. രാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയില്‍ ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ്, ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മെറീന പോള്‍, ഇസാഫ് ബാങ്ക് എച്ച്ആര്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവര്‍ വ്യക്തമാക്കി. തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പയും ദുരിതാശ്വാസത്തിന് പദ്ധതികളും ആവിഷ്‌കരിക്കുമെന്നു ഉറപ്പുനല്‍കി.
ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇസാഫ് ബാങ്ക് സജീവമായിരുന്നു. ഇസാഫിന്റെ മേല്‍നോട്ടത്തില്‍ ദുരന്തമേഖലയില്‍ സജ്ജമാക്കിയ മൊബൈല്‍ മെഡിക്കല്‍ സെന്ററിന്റെ സേവനം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കൗണ്‍സലിംഗും കുട്ടികള്‍ക്ക് പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ബാങ്ക് നല്‍കി. അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *