എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

തരുവണ: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി. 895 പോയിന്റ് നേടിയ ആതിഥേയ ഡിവിഷന്‍ വെള്ളമുണ്ട കിരീട ജേതാക്കളായി. 827 പോയിന്റ് നേടിയ മാനന്തവാടി ഡിവിഷന്‍ രണ്ടാം സ്ഥാനവും 672 പോയിന്റോടെ കല്‍പറ്റ ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി. കല്‍പറ്റ ഡിവിഷനിലെ അഹ്‌മദ് ഹാദിയും മാനന്തവാടിയിലെ മിദ്‌ലാജും കലാപ്രതിഭാ പട്ടം പങ്കിട്ടു. മാനന്തവാടി ഡിവിഷനിലെ അഹ്‌മദ് സയാനാണ് സര്‍ഗപ്രതിഭ.
ഇന്നലെ (ഞായര്‍) വൈകിട്ട് നടന്ന സാഹിത്യോത്സവ് സമാപന സംഗമം കെ ഒ അഹ്‌മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സഈദ് ശാമില്‍ ഇര്‍ഫാനി അനുമോദന പ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഹംസക്കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, എസ് വൈ എസ് ജില്ലാ അധ്യക്ഷൻ ബഷീർ സഅദി നെടുങ്കരണ എന്നിവർ സംസാരിച്ചു. അലി മുസ്‌ലിയാർ വെട്ടത്തൂർ, കെ കെ മുഹമ്മദലി ഫൈസി കണിയാമ്പറ്റ എന്നിവർ സംബന്ധിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ബഷീർ കുഴിനിലം സ്വാഗതവും ജമാൽ സുൽത്താനി കോളിച്ചാൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *