പുല്പള്ളി: മില്‍മയുടെയും സീതാമൗണ്ട് ക്ഷീരസംഘത്തിന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കിയ കാലാവസ്ഥ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം സംഘത്തിലെ 162 കര്‍ഷകരുടെ 200 പശുക്കള്‍ക്ക് ഒരു പശുവിന് 400 രൂപ പ്രകാരം ലഭിച്ച ക്ലെയിം തുകയുടെ വിതരണവും മില്‍മയുടെ വിവാഹ സമ്മാന വിതരണവും ക്ഷീര സംഘം ഹാളില്‍ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വിവിഹ സമ്മാന വിതരണം മില്‍മ വയനാട് ജില്ലാ പി.ആന്‍ഡ് ഐ. ഓഫീസര്‍ ബിജു സ്കറിയ നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതിയംഗം ഷിനു കച്ചിറയില്‍, ക്ഷീരസംഘം പ്രസിഡന്റ് പി.എസ്. മാത്യു വട്ടക്കാട്ടില്‍, പി. അഭിലാഷ്, ഷിജോ മാത്യു തോമസ്, ഷിനോ കടുപ്പില്‍, സി.ജെ. സെബാസ്റ്റ്യന്‍, ലാലു മാപ്പനാത്ത്, ജോസ് കണ്ടംതുരുത്തിയില്‍, ശിവരാമന് പാറക്കുഴിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്ലെയിം തുകയുടെ വിതരണവും; മില്‍മയുടെ വിവാഹ സമ്മാന വിതരണവും നടത്തി
