എം.എൽ.എ.കെയർ ബാക്ക് ടു ഹോം കിറ്റുകളുടെ രണ്ടാംഘട്ടം വിതരണംചെയ്തു.

കൽപ്പറ്റ : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടി. സിദ്ദിഖ് എം.എൽ.എ.യുടെ എം.എൽ.എ.കെയർ ബാക്ക് ടു ഹോം കിറ്റുകളുടെ രണ്ടാംഘട്ടം വിതരണംചെയ്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനംചെയ്തു.
യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ അധ്യക്ഷതവഹിച്ചു. 50 കിറ്റുകളാണ് വിതരണംചെയ്തത്. ഒന്നാംഘട്ടത്തിൽ 30 കിറ്റുകൾ വിതരണംചെയ്തിരുന്നു.
ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജു ഹെജമാടി, മേപ്പാടി ജ്യോതി പാലിയേറ്റീവ് സെക്രട്ടറി സുബൈർ, മൂപ്പൈനാട് പള്ളി വികാരി സണ്ണി, പി.പി. ആലി, റസാഖ് കല്പറ്റ, ബി. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *