ബത്തേരി: ചൂരൽമല , വിലങ്ങാട് ദുരന്തബാധിതർക്ക് കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് നെന്മേനി പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ചൂരൽമല ദുരന്ത ഭൂമിയിൽ വന്നിട്ടും ഇതുവരെ സഹായമൊന്നും പ്രഖാപിച്ചിട്ടില്ല . കൃഷിയും കൃഷിഭൂമിയും, കിടപ്പാടവും, ഉപജീവന മാർഗവും നഷ്ടപ്പെട്ടവർക്ക് സ്ഥിരമായ പുനരധിവാസവും, ജീവനോപാധികളും ഉടനെ പ്രഖ്യാപിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ബാങ്ക് വായ പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഗുണമില്ല. അവർ എടുത്ത എല്ലാതരം വായ്പകളും എഴുതി തള്ളുകയും പലിശ രഹിത വായ്പ പുതിയതായി അനുവധിക്കുകയും വേണം. യോഗത്തിൽ ടി.എ. ജോസഫ് അധ്യക്ഷത വഹിച്ചു. ജോസഫ് കളപ്പുരക്കൽ, അഡ്വ. കെ.ടി. ജോർജ്, ജിതേഷ് കുര്യാക്കോസ്, ബിജു ഏലിയാസ് കെ.യു. റോബർട്ട് , സ്റ്റീഫൻ സാജു, കെ. സലിം, സി.എ. രാജു ,കെ എ . വർഗീസ്, തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.എ. ജോസഫ്, പ്രസിഡൻ്റ്, പി.സി.ജോസഫ്, വൈ പ്രസിഡൻ്റ് , കെ.സലിം. സെക്രട്ടറി. സി.എ.രാജു ട്രഷറർ, ഷിനു കെ.എം യൂത്ത് ഫ്രണ്ട് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു.
ദുരന്തബാധിതർക്ക് കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കണം: കേരള കോൺഗ്രസ്
