രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വിറ്റത് 10,000 രൂപയ്‌ക്ക്

കൽപ്പറ്റ: രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിണങ്ങോടാണ് സംഭവം.

കുഞ്ഞിനെ വില്‍പന നടത്തുന്നതിന് മുമ്പ് തന്നെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിനെ സിഡബ്ലിയുസിക്ക് കൈമാറി. വില്‍പന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്. സംഭവത്തെക്കുറിച്ച്‌ പ്രാഥമിക അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *