കെ എസ് ഇ ബി യുടെ പിടിച്ചുപറി തുടരുന്നു

കണിയാമ്പറ്റ: കമ്പളക്കാട് പന്ത്രണ്ടാം വാർഡ് കെൽട്രോൺ വളവിൽ താമസിക്കുന്ന മാട്ടറ ചെറിയമ്മദ്ക്ക 79 വയസ്സ് (കെഎസ്ഇബി കൺസ്യൂമർ നമ്പർ 11 67 18 500 17 47) എന്നവരുടെ വീട്ടിൽ കഴിഞ്ഞ മാസത്തെ കരണ്ട് ബില്ല് 21213/- രൂപയാണ് റീഡിങ് പ്രകാരം റീഡിങ് ഏജൻറ് വീട്ടിൽ എഴുതിവച്ചു പോയത്

35 വർഷമായി അദ്ദേഹം ഇതേ വീട്ടിൽ താമസിക്കുന്നു. 600/- മുതൽ 800/- രൂപ വരെയാണ് ഈ വർഷത്തിനിടയിൽ അദ്ദേഹം ഉപയോഗിച്ച കറണ്ട് ബിൽ അടച്ചിട്ടുള്ളത്

ഇതിനെക്കുറിച്ച് കമ്പളക്കാട് കെഎസ്ഇബി സെക്ഷനിലും ഡിപ്പാർട്ട്മെന്റിലും അദ്ദേഹം കയറിയിറങ്ങുകയും പരാതികൾ നൽകുകയും ചെയ്തു

എന്നാൽ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് ചെറിയമ്മദ്ക്ക പറയുന്നു

ഇത്തരത്തിലുള്ള ഒട്ടനവധി പേർക്ക് കെഎസ്ഇബിയിൽ നിന്നും ഇതേ അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്

എന്താണ് ഇത്രയും ബില്ല് വരാനുള്ള കാരണം എന്നുള്ളത് ഈ ഗുണഭോക്താവിനെ ധരിപ്പിക്കേണ്ടതും വിശദവിവരങ്ങൾ നൽകേണ്ടതും കെഎസ്ഇബി ഡിപ്പാർട്ട്മെൻറ് ആണ് എന്നാല്
യാതൊരു മറുപടിയും നൽകാതെ അദ്ദേഹത്തെ ഓഫീസുകൾ കയറിയിറങ്ങി നടത്തിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *