ഉസ്മാൻ പള്ളിയാലിനു സ്വീകരണം നൽകി

മാനന്തവാടി : തരുവണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാൻ പള്ളിയാലിനു സ്വതന്ത കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് മായൻ മുതിര അധ്യക്ഷത വന്നിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് യോഗം ഉൽഘാടനം ചെയ്തു. ചൂരൽ മല ദുരന്തത്തിലായ വരെ എത്രയും വേഗം പുന ധിവസിപ്പിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സലീം കേളോത്ത്, ഉസ്മാൻ പള്ളിയാൽ, ടി.യുസഫ്, പുഴക്കൽ ഉസ്മാൻ, അത്തിലൻ ഇബ്രാഹിം ഹാജി, വി.മമ്മൂട്ടി ഹാജി, കുഞ്ഞമ്മദ്, കേളോത് നാസർ, പോക്കർ,തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *