കായിക ലഹരി ജീവിത ലഹരിയാക്കുവാനും വിദ്യാർഥികൾ യുവാക്കൾ മോശമായ ലഹരികളിലേക്ക് വഴി തിരിയാതെ ആരോഗ്യപരമായതും മാനസികോല്ലാസം ലഭിക്കുന്നതുമായ കായികപരമായ ലഹരികളിൽ ഉണർന്നിരിക്കുവാനും ജീവിത-വിജയ ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കുവാനും വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് കായിക ദിനാചരണ സന്ദേശത്തിൽ കുമാരി സജന സജീവൻ ആശംസിച്ചു.
പിടിഎ പ്രസിഡണ്ട് സുബൈർ കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ് എം, വിമുക്തി മാനേജർ എ.ജെ ഷാജി, പ്രിൻസിപ്പൽ രമേഷ് കുമാർ, ഹെഡ്മാസ്റ്റർ ഷീജ ജെയിംസ്, എന്നിവർ സംസാരിച്ചു. അമ്പതോളം വിദ്യാർഥികൾ പങ്കെടുത്ത നെറ്റ്ബോൾ ചലഞ്ചിങ്ങിൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിച്ചു
