ചൂരൽമല ദുരന്തം; അടിയന്തര ധനസഹായം വർധിപ്പിക്കണം: കേരള കോൺഗ്രസ്
കൽപറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം പതിനായിരം രൂപ രണ്ട് ലക്ഷമായി ഉയർത്തണമെന്നും കേന്ദ്ര സർക്കാർ പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്നും കേരള കോൺഗ്രസ് വയനാട് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു .യോഗം പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജോസഫ് കളപ്പുര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോസ് തലച്ചിറ, വി ജോൺ ജോർജ്, അഡ്വ.ജോർജ് കുഴിവേലി , സ്റ്റീഫൻ സാജു, ബിജു ഏലിയാസ്, കെ ജി.റോബർട്ട്, എ ജെ ബേബി , എം ടി കുര്യൻ, കെ എ വർഗീസ്,പി കെ രാജൻ,സച്ചിൻ സുനിൽ,അനിൽകുമാർ, സജി പുളിക്കൽ , കെ ജെ പൗലോസ്, മാത്യു പുതുപ്പറമ്പിൽ, മറിയാമ്മ ടീച്ചർ, കെ വി പൗലോസ്, ദീപു ജെയിംസ്, പിടി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
