കാട്ടിക്കുളം: മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ ബേഗൂർ റേഞ്ച് തൃശ്ശിലേരി സെക്ഷൻ ഓഫിസർ കെ കെ രതീഷിനെ യുവധാര സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജിതിൻ കോമത്ത്, യുവധാര സംഘം സെക്രട്ടറി ശ്രീജിത്ത് കെ കെ, സംഘം പ്രസിഡന്റ് രാഗേഷ് കെ ജി, മറ്റു സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
