മുണ്ടക്കൈ പാഠമാകണം; ക്വാറി പ്രവർത്തനം നിയന്ത്രിക്കണം: ജുനൈദ് കൈപ്പാണി

മുള്ളൻകൊല്ലി: ജനജീവിതത്തിന് ഭീഷണിയാകുന്നതരത്തിൽ നിയമങ്ങൾ അവഗണിച്ച്‌കൊണ്ട് ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെ വയനാട്ടിൽ
ക്വാറികൾക്ക് അനുമതി നൽകുന്ന അധികൃതരുടെ നിലപാട് പിൻവലിക്കണമെന്നും ക്വാറി വികസനമല്ല ഭയം കൂടാതെ ജീവിക്കാനുള്ള
സുരക്ഷയാണ് വയനാടിന് വേണ്ടതെന്നും
മുണ്ടക്കൈ പാഠമാകണമെന്നും, നിയമവിരുദ്ധ ക്വാറികളെ നിയന്ത്രണവിധേയമാക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണി പറഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്തിലെ പരിസ്ഥിതി ദുർബല മേഖലയിൽ സ്ഥിതിചെയ്യുന്ന വിവാദ ക്വാറി പ്രദേശങ്ങൾ സന്ദർശിച്ചു സംസാരിക്കുകയാണ് അദ്ദേഹം.

വയനാടിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ശാസ്ത്രീയവും ഗൗരവമുള്ളതുമായ ആഴത്തിലുള്ള പഠനങ്ങൾ നടത്താതെ ക്വാറികൾക്ക് അനുമതി നൽകരുത്. കുത്തകളുടെ സാമ്പത്തിക ലാഭത്തിനുവേണ്ടി വയനാടിനെ പരീക്ഷണശാലയാക്കുവാൻ മുതിരുന്ന നിക്ഷിപ്ത താല്പര്യക്കാരെ ജനം തിരിച്ചറിയും.
ഇപ്പോഴുണ്ടായ മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, കുന്നുകളുടെയും മലകളുടെയുമെല്ലാം കാര്യങ്ങൾ വരുമ്പോൾ അതീവ ഗൗരവപൂർണമായ സമീപനം സ്വീകരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തെയ്യാറായിലെങ്കിൽ മുണ്ടക്കൈകൾ ആവർത്തിക്കുവാൻ ഇടവരുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *