മീനങ്ങാടി: 2024 വർഷത്തെ എം ജെ എസ് എസ് എ മീനങ്ങാടി മേഖല വിദ്യാർത്ഥി-അധ്യാപക കലോത്സവം മീനങ്ങാടി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ സമാപിച്ചു. ഓഗസ്റ്റ് 25 ന് നടത്തപ്പെട്ട കലോത്സവത്തിൽ തൃക്കൈപെറ്റ സെന്റ് തോമസ് സൺഡേ സ്കൂൾ ചാമ്പ്യൻമാരായി. സെപ്റ്റംബർ ഒന്നിന് നടത്തിയ അധ്യാപകരുടെ കലോത്സവത്തിൽ മീനങ്ങാടി സെന്റ് മേരീസ് സൺഡേ സ്കൂൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനം മലബാർ ഭദ്രാസന മെത്രാപോലീതാ അഭി ഗീവർഗീസ് മോർ സ്തേഫാനോസ് ഉത്ഘാടനം ചെയ്തു. എം ജെ എസ് എസ് എ സെക്രട്ടറി സജീഷ് ടി വി മുഖ്യപ്രഭാഷണം നടത്തി, എം ജെ എസ് എസ് എ മലബാർ വൈസ് പ്രസിഡന്റ് റവ ഫാ പി സി പൗലോസ്, മലബാർ ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ സംസാരിച്ചു. മേഖലയിലെ മുഴുവൻ വൈദീകരും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
