വയനാട് ഉരുള്‍ പൊട്ടലില്‍ ദുരിത മേഖലയില്‍ ബ്ലാക്ക് & വൈറ്റ് ക്ലബ്ബ് സഹായ വിതരണം നടത്തി.

കല്പറ്റ: വയനാട് ഉരുള്‍പൊട്ടലിലെ ദുരിത മേഖലയില്‍ തബൂക്കിലെ ബ്ലാക്ക് & വൈറ്റ് ക്ലബ്ബ് പ്രതിനിധികള്‍ സന്ദര്‍ശിക്കുകയും സഹായം വിതരണം നടത്തുകയും ചെയ്തു. 15 കുടുംബങ്ങള്‍ക്ക് അലമാരകളും മറ്റു ഫർണിച്ചറുകളുമാണ് വിതരണം ചെയ്തത്. നാട്ടുകാരുടെ അഭ്യർഥന മാനിച്ച്‌ അവിടെ ഒരു ഷഡ് നിർമിച്ചുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

 

കല്‍പറ്റ ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയലും നാട്ടുകാരും ചേർന്ന് സഹായം സ്വീകരിക്കുകയും ചാരിറ്റി പ്രവർത്തനങ്ങളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന ബ്ലാക്ക് & വൈറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ക്ലബ്ബ് മെമ്ബർ നിഷാദ് വയനാടിന്റെ നേതൃത്വത്തില്‍ സെക്രട്ടറി നിഷാദ് വാഴക്കാട്, അലി വെട്ടത്തൂർ, ക്ലബ്ബ് മുൻ ഭാരവാഹികളായിരുന്ന റസാഖ് വാഴക്കാട്, സിദ്ധീഖ് കോഴിക്കോട്, റിയാസ് കരുളായി, ആലിക്കോയ മോങ്ങം തുടങ്ങിയവരും ദുരന്ത മേഖല സന്ദർശിച്ച്‌ സഹായം കൈമാറിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *