പരിസ്ഥിതിയും വികസനവും: സെമിനാര്‍ നടത്തി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണ ജാഗ്രതാ സെന്റര്‍ സംസ്ഥാന സമിതി ‘പരിസ്ഥിതിയും വികസനവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഹരിതഗിരി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വി.പി. വര്‍ക്കി അധ്യക്ഷത വഹിച്ചു. ജിനചന്ദ്രപ്രസാദ് ലക്കിടി, റോബര്‍ട്ട് കോട്ടായി, സി. അയ്യപ്പന്‍, ഷെമീര്‍ വൈത്തിരി, പി.എം.കെ. നമ്പ്യാര്‍, കെ.എം. രാജു, ആര്‍. ശാരിക, ലൂസി ജോര്‍ജ്, പി. മോഹനന്‍, കെ.ടി. മുഹമ്മദ് നാജിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *