മെഡിക്കല്‍ ക്യാമ്പും ആദരിക്കലും നടത്തി.

പുല്‍പള്ളി: പുല്‍പള്ളി ഹോസ്പിറ്റലിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പുല്‍പ്പള്ളി റോട്ടറി പേപ്പര്‍ ടൗണ്‍ പുല്‍പ്പള്ളിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു. മുണ്ടക്കൈ ദുരന്തത്തില്‍ സഹായഹസ്തവുമായി ആത്മാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ചവച്ച പുല്‍പള്ളി ഓഫ് റോഡേഴ്‌സ് അസോസിയേഷനെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങ് ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. വി.ആര്‍ സതീഷ്, പഞ്ചായത്ത് അംഗം മണി പാമ്പനാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര, സി.പി വരദരാജന്‍, വെല്‍നസ് ഗ്രൂപ്പ് മാനേജര്‍ ടിന്‍സ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *