വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ ജി.എ.ഡി, മാനന്തവാടി വയോജനങ്ങൾക്കായി ഒരു മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് മാനന്തവാടി ഗവ. യു.പി സ്കൂ‌ളിൽ സംഘടിപ്പിച്ചു. ഗവ. ആയുർവേദ ഡിസ്പെൻസറി, മാനന്തവാടി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ്. ആർ സ്വാഗതമാശംസിച്ചു. മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സി. കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *