കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. പ്രദേശവാസിയായ വയോധികനിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ.രാജഗോപാല്‍, ഡോ.നിഖില്‍, ഡോ.സക്കീര്‍ ഹുസൈന്‍, ഡോ.സ്വാതി സുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുട്ടുവേദനയ്ക്കു ഫലപ്രദമായ പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്മ(പിആര്‍പി) തെറാപ്പിയും ആശുപത്രിയില്‍ ലഭ്യമാണ്.
ടി. സിദ്ദിഖ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.കെ. അസ്മ, ജനപ്രതിനിധികളായ ജഷീര്‍ പള്ളിവയല്‍, അയിഷാബി, ഫൗസിയ, ഉഷാകുമാരി, എല്‍സി, എച്ച്എംസി അംഗങ്ങളായ വര്‍ഗീസ്, ചിത്രകുമാര്‍, നാസര്‍ എന്നിവര്‍ ആശുപത്രിയിലെത്തി സര്‍ജറി ടീമിനെ അഭിനന്ദിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍, നഴ്‌സിംഗ് സൂപ്രണ്ട് ആനിയമ്മ, തിയേറ്റര്‍ ഇന്‍ ചാര്‍ജ് റംല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വൈത്തിരി താലൂക്ക് ഗവ. ആശുപത്രിയില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി
