കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും നിവേദനം നല്‍കി. ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവരില്‍ പലരും പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ല. വിവിധ ആശുപത്രികളില്‍ ചികിത്സ തുടരുന്നവര്‍ ചെലവിനു പണമില്ലാതെ വിഷമത്തിലാണ്. ചികിത്സച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുകയോ കാരുണ്യ ബെനവലന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് ദുരന്തബാധിതര്‍ക്ക് ഗുണം ചെയ്യുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവരുടെ ചികിത്സ: ടി. സിദ്ദിഖ് എംഎല്‍എ നിവേദനം നല്‍കി.
