Headlines

കമ്മ്യൂണിറ്റി ബൈസിക്കിള്‍ റൈഡ് നടത്തി.

കല്‍പ്പറ്റ: വയനാട് ബൈക്കേഴ്‌സ് ക്ലബ്, ബത്തേരി ഗ്രാന്‍ഡ് ഐറിസ് ഹോട്ടല്‍, ബത്തേരി രാജരാജേശ്വര കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി ബൈസിക്കിള്‍ റൈഡ് നടത്തി. ഉത്തരവാദ ടൂറിസം, കായിക മേഖലകള്‍ക്കു പുത്തന്‍ ഉണര്‍വുപകരുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റയില്‍നിന്നു ബത്തേരിക്കായിരുന്നു റൈഡ്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഫഌഗ് ഓഫ് ചെയ്തു. സൈക്ലിസ്റ്റുകള്‍ക്കൊപ്പം അദ്ദേഹം റൈഡില്‍ പങ്കെടുത്തു. സമാപനയോഗം ബത്തേരിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി മുഖ്യാതിഥിയായി. വയനാട് ബൈക്കേഴ്‌സ് ക്ലബ് സെക്രട്ടറി ഷൈജല്‍ കുന്നത്ത്, പ്രസിഡന്റ് ഡോ.മുഹമ്മദ് സാജിദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സംഷാദ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലിം കടവന്‍, സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സത്താര്‍ വില്‍റ്റണ്‍, ക്ലീന്‍ സിറ്റി കോ ഓര്‍ഡിനേറ്റര്‍ സജി മാധവന്‍, രാജരാജ്വേശ്വര കോളജ് പ്രിന്‍സിപ്പല്‍ റുബീന, അബ്ദുള്‍ ഹാരിഫ്, ഹോട്ടല്‍ ഗ്രാന്‍ഡ് റിസ് മാനേജര്‍ സതീഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *