കൽപറ്റ: സഹകരണ മേഖലയുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനും സ്വതന്ത്രമായി ജോലി ചെയ്യുന്നതിനുമുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണെന്ന് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഐ.സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ ചൂരൽമല ദുരിത ബാധിതർക്കുള്ള സഹായം വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി കെ ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജയേഷ് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അനുശോചന പ്രമേയം സംസ്ഥാന ട്രഷറർ പ്രിയേഷ് സി പി അവതരിപ്പിച്ചു
ജോയിന്റ് സെക്രട്ടറി സിബു എസ്.പി. കുറുപ്പ്, സംസ്ഥാന സെക്രട്ടറി നംഷീദ്, കണ്ണൂർ ജില്ലാ സെക്രട്ടറി ജിലേഷ്. സി, ജയകൃഷ്ൻ വി.എൻ, വനിതാ ഫോറം കൺവീനർ സുവർണിനി, ശ്രിനു ടി. ലക്ഷ്മി , ജോൺസ് ജോസഫ് , ധനേഷ് തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് ദീപ പി.ജി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പ്രോമിസൺ പി.ജെ സ്വാഗതവും ട്രഷറർ സദാനന്ദൻ കെ.കെ നന്ദിയും പറഞ്ഞു.
