പുല്‍പ്പള്ളി: കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ടൗണില്‍ സായാഹ്ന ധര്‍ണ നടത്തി. സബ് രജിസ്ട്രാര്‍ ഓഫീസ് മുള്ളന്‍കൊല്ലിക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, വര്‍ധിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, സഹകരണ ബാങ്കുകളിലെ പലിശരഹിത വായ്പകള്‍ പുനഃസ്ഥാപിക്കുക, കടാശ്വാസ കമ്മീഷന്‍ കര്‍ഷകര്‍ക്ക് അനുവദിച്ച വായ്പ ഇളവ് ബാങ്കുകള്‍ക്ക് ലഭ്യമാക്കുക, സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കെപിസിസി നിര്‍വാഹക സമിതിയംഗം കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ്
മണ്ഡലം പ്രസിഡന്റ് ജോമറ്റ് കോതവഴിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹാന്നാന്‍, കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയംകാവില്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം എം.എ. പൗലോസ്, ടോമി തേക്കുമല, മണി പാമ്പനാല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി, പി.എം. കുര്യന്‍, റെജി പുളിങ്കുന്നേല്‍, സിജു പൗലോസ്, സി.പി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
