കണിയാമ്പറ്റ: കണിയാമ്പറ്റ പച്ചിലക്കാട് ആണ് സംഭവം. അരിഞ്ചർ മല സ്വദേശി ആലിഞ്ചുവട്ടിൽ വിജയൻ (40) മരണപ്പെട്ടത്. കാട് വെട്ടുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റാണ് യുവാവ് മരിച്ചത്.
ചുണ്ടക്കുന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാടുകൾ വെട്ടുന്നതിനിടെ കെഎസ്ഇബിയുടെ പോസ്റ്റിൽ നിന്നും വീട്ടിലേക്കുള്ള സർവീസ് വയറിൽ കത്തികൊണ്ട് വെട്ടിയതിനെ തുടർന്നാണ് വിജയന് ഷോക്കേറ്റത്. പനമരം പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു… മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ.
