വടുവൻചാൽ ജി എച്ച് എസ് എസിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പാരംഭിച്ചു.*
വടുവൻചാൽ: ജി എച്ച് എസ് എസ് വടുവൻചാൽ എൻ എസ് എസ് യൂണിറ്റ് തുടർച്ചയായ രണ്ടാമത്തെ വർഷവും സ്കൂളിലെ ഒരേക്കർ സ്ഥലത്ത് നട്ട ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പാരംഭിച്ചു. എസ് എം സി ചെയർമാൻ ഷിജോ കെ ജെ പരിപാടി പൂവിറുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി ടി എ അംഗങ്ങളും അധ്യാപകരും എൻ എസ് എസ് വൊളണ്ടിയേഴ്സും പരിപാടിയിൽ പങ്കെടുത്ത് പൂക്കൾ ശേഖരിച്ച് വില്പന നടത്തി. ആദ്യ വില്പനയിൽ തന്നെ 25 കിലോയിലധികം പൂക്കൾ വില്പന നടത്തി. എൻ എസ് എസ് യൂണിറ്റ് ഈ വർഷം ഏറ്റെടുക്കുന്ന ഭവന നിർമ്മാണത്തിനായി പണം സ്വരുക്കൂട്ടാനാണ് വൊളണ്ടിയേഴ്സ് ശ്രമിക്കുന്നത്. ഇപ്രാവശ്യം ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ഹൈബ്രിഡ് ഇനത്തിൽ പെട്ട തൈകളാണ് പൂർണ്ണമായും ജൈവ രീതിയിൽ കൃഷി ചെയ്തിരിക്കുന്നത്. പ്രിൻസിപ്പാൾ മനോജ് കെ വി, പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി എന്നിവർ പദ്ധതിയ്ക്ക് നേതൃത്വം നൽകി.
