ഉരുള്‍പൊട്ടല്‍: മാനന്തവാടി പ്രസ് ക്ലബ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ദുരന്തബാധിതരില്‍ നാല് കുടുംബങ്ങള്‍ക്ക് മാനന്തവാടി പ്രസ് ക്ലബ്
എറണാകുളം വിശ്വ ട്രാന്‍സ്‌ക്രിപ്ഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് കാല്‍ ലക്ഷം രൂപ വീതം നല്‍കും. ഇതിനായി ഒരു ലക്ഷം രൂപയുടെ ചെക്ക് ചുണ്ടേല്‍ പാരിഷ് ഹാളില്‍ വയനാട് പ്രസ്‌ക്ലബും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംഘടിപ്പിച്ച ‘കരുതലായവര്‍ക്ക് സ്‌നേഹാദരം’ പരിപാടിയില്‍ റവന്യു മന്ത്രി കെ. രാജനു കൈമാറി. മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ വിന്‍സന്റ്,
ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, മറ്റു ഭാരവാഹികളായ അബ്ദുള്ള പള്ളിയാല്‍, കെ.എസ്. സജയന്‍, പടയന്‍ ലത്തീഫ്, സത്താര്‍ ആലന്‍, വിശ്വ ട്രാന്‍സ്‌ക്രിപ്ഷന്‍ സര്‍വീസ് പ്രതിനിധികളായ എം.എസ്. ദീപേഷ്, ആഗസ്തി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *