ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ വിളവെടുപ്പ് അനുവദിക്കണം

മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ പ്രവേശിക്കാനും വിളവെടുപ്പ് നടത്താനും അനുവാദം നല്‍കണമെന്ന് കര്‍ഷകരുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ദുരന്തം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ചൂരല്‍മലയിലും നിയന്ത്രണം തുടരുകയാണ്. കമുകിനു മരുന്നടിക്കാനും ഏലം വിളവെടുക്കാനും കഴിയാതെ കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. തോട്ടം തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാനുള്ള സാഹചര്യം സംജാതമായിട്ടില്ല. ചൂരല്‍മലയിലയിലും പരിസരങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ദുരിന്തബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണം. കൃഷിഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പകരം ഭൂമി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. അഖിലേന്ത്യ കിസാന്‍ മഹാസംഘ് കണ്‍വീനര്‍ അഡ്വ.കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ വെണ്ണിയോട് അധ്യക്ഷത വഹിച്ചു. ജയിംസ് വടക്കന്‍, പി.സി. ജോസഫ്, ജോയ് കണ്ണന്‍ചിറ, എം.കെ. ബാബു, യഹ്യാഖാന്‍ തലയ്ക്കല്‍, മേപ്പാടി പഞ്ചായത്ത് അംഗം നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *