പനമരം: നമ്മുടെ സമൂഹത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന കുഞ്ഞുങ്ങളെ ഒക്കെ ഏറ്റെടുത്തുകൊണ്ട് അവർക്ക് ഒരു വിദ്യാഭ്യാസവും സാമൂഹിക സംസ്കാരിക മുന്നേറ്റവും ഉണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ബദ്റുൽ ഹുദാ എന്ന സ്ഥാപനം സമൂഹത്തിന് വലിയ സേവനമാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് കേരള പട്ടിക ജാതി പട്ടിക വർഗ പിന്നോക്കക്ഷേമ മന്ത്രി ഒ ആർ കേളു പറഞ്ഞു.
പനമരം ബദ്റുൽ ഹുദയിൽ പുതുതായി നിർമിച്ച ദർസ് ഹാളിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഉദ്ഘാടനം പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ചൂരൽമല ദുരന്തത്തിൽ വീടും വീട്ടിലുള്ളവരും നഷ്ടപ്പെട്ട് അൽഭുതകരമായി രക്ഷപ്പെട്ട സിദ്റതുൽ മുൻതഹാ എന്ന 5 വയസുകാരിക്കുള്ള സന്തോഷ സമ്മാനം ചടങ്ങിൽ മന്ത്രി നൽകി. ഇതുപോലുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള ഒരു ബാധ്യത കൂടി നമ്മുടെ സ്ഥാപനമായ ബദ്റുൽ ഹുദ ഏറ്റെടുക്കുന്നത് സന്തോഷകരമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ സ്നേഹവും സാഹോദര്യവും വളർത്തിയെടുക്കുക എന്നത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്
ചൂരൽ മലയിൽ ഒറ്റപ്പെട്ടുപോയ പിഞ്ചു മകൾക്ക് ഒരു സംരക്ഷണം ഒരുക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു പദ്ധതി ഈ സ്ഥാപനം ഒരുക്കുന്നു എല്ലാ മാസവും ഒരു നിശ്ചിത തുക ആ കുട്ടിക്ക് കൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു
ചടങ്ങിൽ സമസ്ത ജില്ലാ പ്രസിഡൻ്റ് ശൈഖുനാ പി ഹസൻ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു.
അലി മുസല്യാർ വെട്ടത്തൂർ , ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഒ.എം തരുവണ, നാസർ മുസ്ലിയാർ എടക്കാട് , റഷീദ് ഇർഫാനി , ഉസ്മാൻ പിലാക്കണ്ടി, നൗഫൽ അഹ്സനി, ഹർഷദ് നൂറാനി, ഹാഫിള് താജുദ്ദീൻ സഖാഫി, ഹാഫിള് സുഹൈൽ സഖാഫി എന്നിവർ പ്രസംഗിച്ചു.
പി ഉസ്മാൻ മൗലവി സ്വാഗതവും ഇബ്രാഹീം സഖാഫി നന്ദിയും പറഞ്ഞു.
സൗഹാർദ്ദവും സ്നേഹവും വളർത്താൻ നാം പ്രതിജ്ഞാ ബദ്ധരാവണം: മന്ത്രി ഒ.ആർ കേളു
