മാനന്തവാടി അസ്പിരേഷണൽ ബ്ലോക്ക് സാക്ഷരത ദിന പരിപാടിയും, തുല്യത പഠിതാക്കളെ ആദരിക്കുകയും ചെയ്തു

മാനന്തവാടി : അസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത ദിന പരിപാടികൾ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് വെറ്റിറിനറി ഹാളിൽ വെച്ചു സംഘടിപ്പിച്ച പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷത വഹിക്കുകയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ച് പഠിതാക്കളെ ആദരിക്കുകയും ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി കല്യാണി,കെ വി വിജോൾ,സൽമ കാസ്മി എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. കെ അമീൻ, ഇന്ദിരാ പ്രേമചന്ദ്രൻ, രമ്യ താരേഷ്,വിബാലൻ,ജോയ്സി ഷാജു എന്നിവരും ആശംസകൾ അർപ്പിച്ചു.സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി വി ശാസ്തപ്രസാദ് സാക്ഷരത സന്ദേശം നല്കി.
സാക്ഷരത മിഷൻ വെള്ളമുണ്ട സെന്റർ കോർഡിനേറ്റർ ഷാജു എം ആർ ആശംസകൾ നേർന്നു.പഠന മേഖലയിൽ മികവുപുലർത്തിയ പഠിതാക്കളായ ബുഷറ സി എം, നീതു കുരിയാക്കോസ്, ഷീല തോമസ്,മായ പി എം എന്നിവരെയും മുതിർന്ന പഠിതാവായ മനോജ് കുമാർ പി വി യെയും, തുല്യത പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ സാക്ഷരത പ്രേരക് ലീല ഷാജനെയും മികച്ച തുല്യത പഠനകേന്ദ്ര സംഘാടകയായ വിജി മാത്യുവിനെയും ആദരിച്ചു. മാനന്തവാടി ബ്ലോക്ക് നോഡൽ പ്രേരക് എ മുരളീധരൻ സ്വാഗതവും അസ്പിരേഷണൽ ബ്ലോക്ക്സ് പ്രോഗ്രാം ഫെല്ലോ റോഷൻ രാജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *