രക്തദാന ക്യാമ്പ് നടത്തി.

ചെറ്റപ്പാലം : ഈ വര്‍ഷത്തെ നബിദിന പരിപാടികളുടെ ഭാഗമായി മഹല്ലിലെ യുവജന കൂട്ടായ്മയായ അല്‍ അമീന്‍ യുവജന സംഘം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. ഡോ. വി.ദിവ്യ നേതൃത്വം നല്‍കി. ക്യാമ്പില്‍ വെച്ച് നിരവധി പേര്‍ രക്തം ദാനം ചെയ്തു. മഹല്ല് പ്രസിഡന്റ് നസീര്‍ ഹാജി.എം.കെ, ജന.സെക്രട്ടറി അര്‍ഷാദ്.കെ.എം, ഖത്വീബ് ഉസ്താദ് നൗഫല്‍ ബിശ്‌രി, അല്‍ അമീന്‍ കണ്‍വീനര്‍ സുബൈര്‍ തമ്മട്ടാന്‍, അബ്ദുല്‍ അസീസ് കണ്ടങ്കില്‍, മുഹമ്മദ് കൂട്ടാല എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *